Connect with us

Ongoing News

ബ്രസീലിയന്‍ ദുരന്തം; ജര്‍മനി ഫൈനലില്‍

Published

|

Last Updated

ബെലോ ഹൊറിസോന്റെ: ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീലിയന്‍ ദുരന്തം. സ്വന്തം മണ്ണില്‍ മറ്റൊരു കിരീടവും പ്രതീക്ഷിച്ചിറങ്ങിയ ബ്രസീല്‍ ജര്‍മനിക്ക് മുന്നില്‍ മുട്ടുകുത്തിവീണു. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വി ബ്രസിലിന് സമ്മാനിച്ച് ഒന്നിനെതിരെ ഏഴ് ഗോളുകളുമായി ജര്‍മനി ഫൈനലില്‍.

സൂപ്പര്‍താരം നെയ്മറിന്റെ അഭാവത്തില്‍ കളിക്കളത്തിലിറങ്ങിയ ബ്രസീല്‍ തുടക്കത്തിലെ അടിപതറുന്നതാണ് കണ്ടത്. ആദ്യ 29 മിനുട്ടിനുള്ളില്‍ തന്നെ ബ്രസീല്‍ വല അഞ്ച് തവണ കുലുങ്ങി. ടോണി ക്രൂസും പകരക്കാരന്‍ ആന്ദ്രെ ഷുര്‍ളെയും രണ്ടു ഗോള്‍ വീതം നേടിയപ്പോള്‍ തോമസ് മുള്ളറം മിറോസ്ലാവ് ക്ലോസേയും സമി ഖദീരയും ഓരോ തവണ വീതം ലക്ഷ്യം കണ്ടു.

11ാം മിനുട്ടില്‍ ടോണി ക്രൂസിന്റെ കോര്‍ണര്‍ മുള്ളര്‍ ഗോള്‍ വലയിലെത്തിയച്ചതോടെയായിരുന്നു ഗോള്‍ മഴയുടെ തുടക്കം. 23ാം മിനുട്ടില്‍ സ്‌ട്രൈക്കര്‍ മിറോസ്ലോവ് ക്രോസിന്റെ മറ്റൊരു ഗോള്‍. 24,26 മിനുട്ടുകളില്‍ വീണ്ടും ഗോള്‍ വര്‍ഷം. അടുത്ത ഗോള്‍ ഖെദീരയുടെ വക. 69ാം മിനുട്ടിലും 79ാം മിനുട്ടിലും ആന്ദ്ര ഷൂര്‍ലെയും ബ്രസീലിനെ വിറപ്പിച്ചതോടെ ബ്രസീല്‍ വധം പൂര്‍ത്തിയായി. 90ാം മിനുട്ടില്‍ ഓസ്‌കാറാണ് ബ്രസീലിന്റെ ആശ്വാസഗോള്‍ നേടിയത്.

സ്വന്തം മണ്ണില്‍ 38 വര്‍ഷങ്ങള്‍ക്കും 64 മത്സരങ്ങള്‍ക്കും ശേഷമാണ് ബ്രസീല്‍ ഒരു മത്സരം തോല്‍ക്കുന്നത്. 1975ല്‍ കോപ്പ അമേരിക്കന്‍ സെമിഫൈനലില്‍ പെറുവിനോടാണ് അവര്‍ തോറ്റത്.

Latest