Ongoing News
ലോകകപ്പില്‍ കൂടുതല്‍ ഗോള്‍; റൊണാള്‍ഡോയുടെ റെക്കോര്‍ഡ് ക്ലോസെ തിരുത്തി

ബെര്‍ലോ ഹൊറിസോണ്ടെ: ലോകകപ്പ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള റെക്കോര്‍ഡ് ജര്‍മനിയുടെ മിറോസാവ് ക്ലോസെ സ്വന്തമാക്കി. 16 ഗോളുകള്‍ നേടിയാണ് റൊണാള്‍ഡോയുടെ പേരിലുള്ള റെക്കോര്‍ഡ് ക്ലോസെ മറികടന്നത്. 15 ഗോളുകളായിരുന്നു റൊണാള്‍ഡോയുടെ സമ്പാദ്യം.
36കാരനായ ക്ലോസെക്ക് ഇത് നാലാം ലോകകപ്പാണ്. 2002ല്‍ അരങ്ങേറ്റ ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ നേടിയായിരുന്നു തുടക്കം. 2006ല്‍ വീണ്ടും അഞ്ച് ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. 2010ല്‍ മൂന്നാം ലോകകപ്പില്‍ ക്ലോസെ നേടിയത് നാല് ഗോള്‍. ഈ ലോകകപ്പില്‍ ഇതുവരെ ക്ലോസെ രണ്ട് ഗോളുകളാണ് നേടിയത്.
---- facebook comment plugin here -----