National
വേദ് പ്രതാപ് ആര്‍എസ്എസ് അനുഭാവിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:ജമാഅത്തുദഅ്‌വ നേതാവ് ഹാഫിസ് സെയിദുമായി ബാബാ രാംദേവിന്റെ അനുയായി വേദ് പ്രതാപ് വൈദിക് നടത്തിയ കൂടിക്കാഴ്ചയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി. വേദ് പ്രതാപ് ആര്‍ എസ് എസിന്റെ അടുപ്പക്കാരനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കൂടിക്കാഴ്ചയെ കുറിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഭയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ പതിനഞ്ച് മിനിറ്റ് നിര്‍ത്തിവെച്ചു.
എന്നാല്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് താന്‍ ഹാഫിസിനെ കണ്ടതെന്ന് വേദ് പ്രതാപ് അറിയിച്ചു.
---- facebook comment plugin here -----