Connect with us

Ongoing News

കിരീടത്തില്‍ കുറഞ്ഞതൊന്നും ആശ്വാസമല്ല:മെസി

Published

|

Last Updated

ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് കിരീടത്തില്‍ കുറഞ്ഞതൊന്നും തനിക്ക് ആശ്വാസം പകരുന്നതല്ലെന്ന് അര്‍ജന്റീനയുടെ ഇതിഹാസ താരവും നായകനുമായ ലയണല്‍ മെസി. മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം കിട്ടിയതും കിട്ടാത്തതും ഒന്നും തന്നെ ബധിക്കുന്ന വിഷയങ്ങളല്ല. ഫൈനലിലെത്തിയതോടെ ലോകകപ്പ് വിജയിക്കുമെന്നു തന്നെയായിരുന്നു വശ്വസിച്ചിരുന്നത്. പക്ഷേ വിജയിക്കാന്‍ സാധിച്ചില്ല. അങ്ങേയറ്റത്തെ നിരാശ നല്‍കുന്നതായിരുന്നു ആ നിമിഷങ്ങള്‍. മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും അത് പൂര്‍ണതയിലെത്തിക്കാന്‍ സാധിക്കാഞ്ഞതില്‍ നിരാശയും കോപവും സ്വയം തോന്നി. ഇങ്ങനെ മത്സരം അവസനാപ്പിക്കേണ്ടി വന്നതില്‍ ദുഃഖമുണ്ട്. അര്‍ജന്റീന കിരീടമര്‍ഹിച്ചിരുന്നു. മൂന്ന് മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും ശരിയായ വിധത്തില്‍ അത് വിനിയോഗിക്കാന്‍ തനിക്കും ഹിഗ്വെയ്‌നും പലാസിയോക്കും സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടാം സ്ഥാനത്തെത്തിയ ടീമിന് അര്‍ജന്റീനയില്‍ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. നേരത്തെ മെസിക്ക് മികച്ച കളിക്കാരനുള്ള പുരസ്‌കാരം നല്‍കിയതിനെ ചോദ്യം ചെയ്ത് അര്‍ജന്റൈന്‍ ഇതിഹാസം മറഡോണ രംഗത്തെത്തിയിരുന്നു.

Latest