Kerala
ആറന്‍മുള വിമാനത്താവള പദ്ധതിയെ എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദമാണെങ്കില്‍ ആറന്‍മുള വിമാനത്താവള പദ്ധതിയെ എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ആറന്‍മുളയിലെ ജനങ്ങള്‍ വിമാനത്താവളത്തിന് എതിരല്ലെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ തെളിഞ്ഞിരിക്കുകയാണ്. വിമാനത്താവളത്തിന് അനുമതി നേടിയെടുക്കേണ്ടത് വിമാനത്താവള കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എം എ ബേബിയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
അതെസമയം പമ്പഅച്ചന്‍കോവില്‍വൈപ്പാര്‍ നദീ സംയോജനം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പമ്പയും അച്ചന്‍കോവിലും പൂര്‍ണമായും സംസ്ഥാനത്തിന്റെ അധികാരനിയന്ത്രണത്തിലാണ്. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
---- facebook comment plugin here -----