Connect with us

National

2ജി അഴിമതി: മന്‍മോഹന്‍ സിംഗിനെ ഇരുട്ടില്‍ നിര്‍ത്താനാവില്ലെന്ന് എ രാജ

Published

|

Last Updated

ന്യൂഡല്‍ഹി: കോടികളുടെ ടുജി അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിഗിനെ ഇരുട്ടില്‍ നിര്‍ത്താനാകില്ലെന്ന് കേസിലെ പ്രതിയും മുന്‍ ടെലികോം മന്ത്രിയുമായ എ രാജ. കേസില്‍ പ്രതിഭാഗം സാക്ഷിയായി വിസ്തരിക്കവെ പ്രത്യേക സി ബി ഐ കോടതി ജഡ്ജി ഒ പി സൈനി മുമ്പാകെയാണ് രാജ ഇക്കാര്യം പറഞ്ഞത്.

2ജി സ്‌പെക്ട്രം സംബന്ധിച്ച എല്ലാ കാര്യങ്ങളിലും പ്രധാനമന്ത്രിയുടെ അറിവോടെയാണ് തീരുമാനമെടുത്തത്. 2007 നവംബര്‍ രണ്ടിന് ടെലികോം വകുപ്പിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ച് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന് അന്ന് തന്നെ അദ്ദേഹം മറുപടിയും നല്‍കി. അതിനുള്ള മറുപടി താനും അന്ന് തന്നെ നല്‍കിയതാണ്. ഇതിന് ശേഷം പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ഈ കാര്യങ്ങള്‍ വിശദീകരിച്ചതായും രാജ മൊഴി നല്‍കി.

Latest