National
അഞ്ച് വര്‍ഷത്തിനിടെ എണ്ണ കമ്പനികള്‍ക്ക് 50,513 കോടി രൂപയുടെ ലാഭം
ന്യുഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരം പൊതുമേഖലയിലെ എണ്ണ വിപണന കമ്പനികള്‍ക്ക് നല്‍കിയതിലൂടെ 2007 മുതല്‍ 2012 വരെയുള്ള അഞ്ച് വര്‍ഷക്കാലത്ത് കമ്പനികള്‍ 50,513 കോടി രൂപയുടെ ലാഭമുണ്ടാക്കിയതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പാര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് വെള്ളിയാഴ്ച പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വെച്ചു. നിലവിലുള്ള വില നിര്‍ണയ സംവിധാനം തീര്‍ത്തും വികലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിന്റെ വില അടിസ്ഥാനമാക്കിയാണ് വിലനിര്‍ണയം നടത്തുന്നത്. ഉപഭോക്താക്കളെ മറന്ന് ലാഭത്തെ കുറിച്ച് മാത്രം ചിന്തിക്കുന്ന എണ്ണ വിപണന കമ്പനികളുടെ നിലപാട് കാരണം സ്വകാര്യ എണ്ണശുദ്ധീകരണശാലകളും ലാഭം കുന്നുകൂട്ടുകയാണ്.
---- facebook comment plugin here -----