National
സി എ ജി ശശികാന്ത് ശര്‍മ്മ യു എന്‍ ഓഡിറ്ററായി സ്ഥാനമേറ്റു
ന്യൂഡല്‍ഹി: കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ശശികാന്ത് ശര്‍മ്മ യു എന്‍ ഓഡിറ്ററായി സ്ഥാനമേറ്റു. ആറുവര്‍ഷത്തേക്കാണ് നിയമനം. യു കെയുടെ സി എ ജി അമ്യാസ് മോര്‍സ്, താന്‍സാനിയസി എ ജി ലുഡോവിക് ഉതോ എന്നിവരാണ് ഓഡിറ്റേര്‍സ് ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍. 2013 നവംബറിലാണ് ശശികാന്ത് ശര്‍മ്മ യു എന്‍ ഓഡിറ്റേര്‍സ് ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ചൈനയേയും പാക്കിസ്ഥാനേയും കൂട്ടുപിടിച്ചാണ് യു എസ് പിന്തുണയോടെ മല്‍സരിച്ച ഫിലിപ്പീന്‍സ് പ്രതിനിധിയെ തോല്‍പിച്ച് ശശികാന്ത് ശര്‍മ്മ വിജയിച്ചത്.
ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉന്നത സമിതികളില്‍ ഒന്നാണ് യു എന്‍ ഓഡിറ്റേര്‍സ് ബോര്‍ഡ്. യു എന്‍ ഹെഡ്ക്വാര്‍ട്ടേര്‍സ്, യു എന്‍ സമാധാന സേന, യു എന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം, യുനിസെഫ് തുടങ്ങിയ മുഴുവന്‍ യു എന്‍ പ്രവര്‍ത്തനങ്ങളുടേയും വരവ് ചിലവ് കണക്കുകളുടെ പരിശോധന നിര്‍വഹിക്കുന്നത് യു എന്‍ ഓഡിറ്റേര്‍സ് ബോര്‍ഡ് ആണ്.