Connect with us

Kerala

എം എല്‍ എ ഹോസ്റ്റലില്‍ പ്രതി: സ്പീക്കര്‍ സര്‍വകക്ഷി യോഗം വിളിച്ചു

Published

|

Last Updated

തിരുവനന്തപുരം: എം എല്‍ എ ഹോസ്റ്റലില്‍ പെണ്‍വാണിഭക്കേസിലെ പ്രതി താമസിച്ച സംഭവത്തില്‍ സ്പീക്കര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ബുധനാഴ്ച രാവിലെ 11.30ന് സ്പീക്കറുടെ ചേംബറിലാണ് യോഗം. നിയമസഭ സെക്രട്ടറി നടത്തിയ പരിശോധനയില്‍ എം എല്‍ എ ഹോസ്റ്റലില്‍ മുന്‍ സാമാജികര്‍ക്ക് മുറി അനുവദിക്കുന്നതില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. അനധികൃതമായി കൈവശം വച്ചിരുന്ന മുറികള്‍ ഒഴിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ക്രമക്കേടുകള്‍ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ സ്പീക്കര്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest