Connect with us

International

ലിബിയയില്‍ കുടുങ്ങിയ 400 നഴ്‌സുമാരെ ഉടന്‍ തിരികെയെത്തിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ലിബിയയില്‍ കുടുങ്ങിയ 400 മലയാളി നഴ്‌സുമാരെ ഉടന്‍ തിരികെയെത്തിക്കും. ഇതു സംബന്ധിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായാണ് റിപ്പോര്‍ട്ട്. ആവശ്യമെങ്കില്‍ എയര്‍ ഇന്ത്യ വിമാനം അയക്കും. വിദേശകാര്യ മന്ത്രി മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചറിയിച്ചതാണിക്കാര്യം.

ലിബിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മലയാളി നഴ്‌സുമാരെ തിരികെയെത്തിക്കാന്‍ മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Latest