Connect with us

Health

ആന്റി ബയോട്ടിക് കുത്തിവെച്ച ഇറച്ചിക്കോഴി ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്ന് പഠനം

Published

|

Last Updated

ന്യൂഡല്‍ഹി: ആന്റി ബയോട്ടിക്ക് കുത്തിവച്ച ഇറച്ചിക്കോഴികള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പഠനം. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിറോണ്‍മെന്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഈ ഇറച്ച്‌ക്കോഴി കഴിക്കുന്നവര്‍ക്ക് ഭാവിയില്‍ ആന്റി ബയോട്ടിക്ക് മരുന്നുകള്‍ ഫലിക്കാതെവരുമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു.

ഡല്‍ഹിയില്‍ നിന്നു എടുത്ത സാംപിളുകളില്‍ 40% ആന്റി ബയോട്ടിക്കുകള്‍ ഉണ്ടെന്നു തെളിഞ്ഞതായി സി എസ് ഇ വ്യക്തമാക്കുന്നു. ആന്റി ബയോട്ടിക്കുകള്‍ കോഴികളില്‍ കുത്തിവച്ചാല്‍ അവയ്ക്ക് പെട്ടെന്നു തന്നെ വളര്‍ച്ചയും തൂക്കവും കൂടും. ഓക്‌സിടെട്രാസൈക്ലിന്‍, ക്ലോറോടെട്രാസൈക്ലിന്‍, ഡോക്‌സിസൈക്ലിന്‍, എന്റോഫ്‌ളോക്‌സസിന്‍, സിപ്രോഫ്‌ളോക്‌സസിന്‍, നിയോമൈസിന്‍, അമിനോഗ്ലോക്കോസൈഡ് എന്നീ ആന്റി ബയോട്ടിക്കുകളാണ് കോഴികളില്‍ കണ്ടെത്തിയത്.

 

 

 

Latest