Kerala
പ്രവാസികളെ അപമാനിച്ചിട്ടില്ലെന്ന് വി ടി ബല്‍റാം
കോഴിക്കോട്: സാമൂഹ്യ മാധ്യമങ്ങളില്‍ തൃത്താല എഎല്‍എ വി ടി ബല്‍റാമിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. ഫെയ്‌സ്ബുക്കിലൂടെ പ്രവാസികളെ അപമാനിച്ചെന്നു പറഞ്ഞാണ് ബല്‍റാമിനെതിരെ പോസ്റ്റുകളും കമന്റുകളും നിറയുന്നത്. എന്നാല്‍ താന്‍ മുഴുവന്‍ പ്രവാസികളേയും അപമാനിച്ചിട്ടില്ലെന്നും തനിക്കെതിരെ നിരന്തരം അധിക്ഷേപം നടത്തിയ ഒരു സിപിഎം അനുഭാവിക്കെതിരെയുള്ള പരാമര്‍ശം സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിമാറ്റി വിവാദമുണ്ടക്കിയതാണെന്നും ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അമേരിക്കയില്‍ സംഘടിപ്പിക്കുന്ന ഒരു ക്യാമ്പില്‍ പങ്കെടുക്കാന്‍ കേരളത്തിലെ ചില എഎല്‍എമാര്‍ക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ നിന്ന് ഇടത് എംഎല്‍എമാര്‍ പിന്‍മാറി. ഇതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ്-ലീഗ് എംഎല്‍എമാര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇവരും സന്ദര്‍ശനത്തില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യമുയര്‍ന്നു. സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ച സജീവമായി. ബല്‍റാം ഫെയ്‌സ്ബുക്കില്‍ സന്ദര്‍ശനത്തെ ന്യായീകരിച്ച് എഴുതി. ഇതാണ് വിവാദമായത്. ഇതില്‍ പ്രവാസികളെ അപമാനിക്കുന്ന ചില പരാമര്‍ശങ്ങല്‍ ഉണ്ടെന്നായിരുന്നു ആക്ഷേപം. തുടര്‍ന്ന് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് വാളില്‍ നിന്ന് ഇത് അപ്രത്യക്ഷമാവുകയും ചെയ്തു.
അധിക്ഷേപകരമായ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് പിന്നില്‍ സിപിഎമ്മുകാരും ചില തീവ്ര ഇസ്‌ലാമിസ്റ്റുകളാണെന്നും ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരു പഴയ പ്രവാസിയുടെ മകനായ തനിക്ക് അനുഭാവപൂര്‍ണമായ സമീപനമാണ് പ്രവാസികളോടുള്ളത്.മതനിരപേക്ഷ മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുന്ന മിതവാദ ശബ്ദങ്ങളെ പൊതുസംവാദരംഗത്തുനിന്ന് ഇല്ലാതാക്കിയാല്‍ അതിന്റെ നേട്ടം തീവ്രവാദികള്‍ക്കും ഫാഷിസ്റ്റുകള്‍ക്കുമായിരിക്കുമെന്ന കാര്യം ഇടതുപക്ഷ വിപ്ലവകാരികള്‍ ഓര്‍ക്കണമെന്നും ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.