Connect with us

Ongoing News

ടെലികോം കമ്പനികള്‍ക്ക് ലാഭം കുറവ്: വാട്സ്ആപ്പിന് യൂസേജ് ഫീ ഏര്‍പ്പെടുത്തിയേക്കും

Published

|

Last Updated

വാട്ട്‌സ്ആപ്, വൈബര്‍ ഉള്‍പ്പെടെയുള്ള സൗജന്യ ഇന്‍സ്റ്റന്റ് മെസഞ്ചിംഗ് ആപ്ലിക്കേഷനുകള്‍ക്ക് യൂസേജ് ഫീ ഏര്‍പ്പെടുത്താന്‍ ടെലികോം അഥോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)ആലോചിക്കുന്നു. ഇതുകാരണം ഇന്ത്യയിലെ ടെലികോം കമ്പനികള്‍ക്ക് പ്രതിവര്‍ഷം 5,000 കോടി രൂപ ലാഭത്തില്‍ കുറവുണ്ടാകുന്നെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയിന്മേലാണ് ട്രായ് യൂസേജ് ഫീ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. വര്‍ഷത്തില്‍ 16,400 കോടി രൂപ സൗജന്യ ആപ്ലിക്കേഷന്‍ ഉപയോഗത്തിലൂടെ കമ്പനികള്‍ക്ക് നഷ്ടമാകുമെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന ആപ്ലിക്കേഷനുകളുടെ വരവോടെ മെസേജ് അയക്കുന്നവരുടെയും ചെറിയ കാര്യങ്ങള്‍ക്കായി ഫോണ്‍ ചെയ്യുന്നവരുടെയും എണ്ണം കുറഞ്ഞിരുന്നു. ഇത് എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയ കമ്പനികളുടെ ലാഭത്തില്‍ കുറവുണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest