Kerala
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി : എയര്‍ ഇന്ത്യജീവനക്കാരുള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസ്
കൊണ്ടോട്ടി : കരിപ്പൂരില്‍ ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 30 ലക്ഷം രുപയുടെ സ്വര്‍ണം പിടികൂടി.ഇയാള്‍ക്ക് സ്വര്‍ണം ഒളിപ്പിക്കുന്നതിനു സഹായം ചെയ്യാനെത്തിയ മൂന്ന് എയര്‍പ്പോര്‍ട്ട് ജീവനക്കാര്‍ക്കെതിരേയും കേസെടുത്തു.
കണ്ണൂര്‍ കൂത്തുപറമ്പ് പെരിഞ്ചീരിക്കണ്ടി എടവലത്ത് പൈകണ്ടി അമീറാ(32)ണ് സ്വര്‍ണം കടത്തിയത് .എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ ഇയാള്‍ മൊബൈല്‍ ഫോണിന്റെ പൗച്ചറിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത് . വിമാനമിറങ്ങിയ ഇയാള്‍ ബാത്ത് റൂം അന്വേഷിച്ചപ്പോള്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം ഒളിപ്പിച്ചത് കണ്ടെത്തിയത് .ഇയാളുടെ മൊബൈലില്‍ കാര്‍ഗോ എക് സിക്യൂട്ടീവുകളായി ജോലിചെയ്യുന്ന മൂന്ന് ജീവനക്കാരുടെ ഫോട്ടോയും കണ്ടെടുത്തു. സ്വര്‍ണം ബാത്ത് റൂമില്‍ വെച്ച് ജീവനക്കാര്‍ വഴി പുറത്തെത്തിക്കാനായിരുന്നു ഇയാളുടെ പദ്ധതി. അമീറിനു സഹായം ചെയ്തു കൊടുത്ത കാര്‍ഗോ താല്‍ക്കാലിക ജീവനക്കാരായ സാഹിര്‍, മനീഷ് , മുഹമ്മദ് ഫസല്‍ എന്നിവര്‍ക്കെതിരെയും കസ്റ്റംസ് കേസെടുത്തിട്ടുണ്ട് .