Connect with us

Kerala

സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

Published

|

Last Updated

ഷൊര്‍ണൂര്‍: തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ഷൊര്‍ണൂര്‍ ചാലിശ്ശേരി കിഴക്കേ ചാത്തനൂര്‍ കൈപ്രംവളപ്പില്‍ ശിഹാബുദ്ദീനാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ശിഹാബുദ്ദീന് ഷോക്കേറ്റത്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ 250 കിലോവാട്ട് ശക്തിയുള്ള ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

Latest