Ongoing News
ലോകത്തിലെ ആദ്യ സ്മാര്‍ട്ട് ഫോണിന് 20 വയസ്സ്
വാഷിംഗ്ടണ്‍: സ്മാര്‍ട്ട് ഫോണ്‍ യുഗത്തിന് 20 വയസ്സ് പൂര്‍ത്തിയാകുന്നു. ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് ഫോണായി വിശേഷിപ്പിക്കപ്പെടുന്ന ഐ ബി എമ്മിന്റെ സിമോന്‍ മൊബൈല്‍ ഫോണ്‍ പുറത്തിറങ്ങിയിട്ട് 20 വര്‍ഷം പൂര്‍ത്തിയായി. 1994 ആഗസ്റ്റ് 16നാണ് ഐ ബി എം ഈ ഫോണ്‍ വിപണിയിലെത്തിച്ചത്. എന്നാല്‍ ഇത് സ്മാര്‍ട്ട് ഫോണ്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നില്ല. പക്ഷേ ഇന്ന് സ്മാര്‍ട്ട് ഫോണ്‍ വാഗ്ദാനം ചെയ്യുന്ന പല ഫീച്ചറുകളും ഈ ഫോണിനുണ്ടായിരുന്നത് കൊണ്ട് സ്മാര്‍ട്ട് ഫോണ്‍ യുഗത്തിന്റെ തുടക്കക്കാരനായാണ് ടെക്‌ലോകം ഈ ഫോണിനെ വിലയിരുത്തുന്നത്.
4.5 x 1.4 ഇഞ്ച് വലുപ്പമുള്ള എല്‍ സി ഡി സ്‌ക്രീനോട് കൂടിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോണായിരുന്നു സിമോന്‍. 293×160 പിക്‌സല്‍ റെസല്യൂഷന്‍, ടച്ച് സ്‌ക്രീന്‍, സ്‌റ്റൈലസ് എന്നിവയെല്ലാം ഈ ഫോണിന്റെ പ്രത്യേകതകളായിരുന്നു. x86 കോംപാറ്റിബിള്‍ 16 ബിറ്റ് വഡേം പ്രൊസസറാണ് ്‌സിമോനില്‍ ഉപയോഗിച്ചിരുന്നത്. ഒരു എംബിയായിരുന്നു റാം കപ്പാസിറ്റി. ഓപ്പറേറ്റിംഗ് സിസ്റ്റം സോറസ് (Zaurus). 20 സെന്റീമീറ്റര്‍ അതായത് ഒരു ഇഷ്ടികയുടെ പകുതി വലുപ്പവും അര കിലോഗ്രാമിലേറെ ഭാരവുമുണ്ടായിരുന്ന ഇവന്റെ വില കേട്ടാല്‍ ഞെട്ടും. 900 ഡോളര്‍ (54,805 ഇന്ത്യന്‍ രൂപ). 1994ലെ വിലയാണെന്ന് ഓര്‍ക്കണം. ഇന്നും ഹൈക്ലാസ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഈ വില തന്നെ ഉള്ളൂ എന്ന് കൂടി ആലോചിക്കുമ്പോള്‍ ഇവന്‍ ആള് പുലിയായിരുന്നുവെന്ന് ഉറപ്പിക്കാം. അന്ന് ഈ വന്‍ തുക കൊടുത്ത് 50,000ല്‍ അധികം ആളുകള്‍ ഈ ഫോണ്‍ സ്വന്തമാക്കുകയും ചെയ്തു.
നോട്ടുകള്‍ എുതാനും ചിത്രം വരക്കാനും കലണ്ടര്‍ ഡാറ്റകള്‍ സൂക്ഷിക്കാനും കോണ്‍ടാക്ടുകള്‍ അയക്കാനും ഫാക്‌സ് സ്വീകരിക്കാനുമൊക്കെ ഈ ഫോണില്‍ സൗകര്യമുണ്ടായിരുന്നു.