National
വിഴിഞ്ഞം പദ്ധതി: ഹരിത ട്രെബ്യൂണലിനെതിരെ പരിസ്ഥിതി മന്ത്രാലയവും
ന്യൂഡല്‍ഹി: വിഴിഞ്ഞം പദ്ധതിയില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ കേന്ദ്ര പരിസ്ഥി മന്ത്രാലയവും കോടതിയെ സമീപിക്കും. അധികാര പരിധി മറികടന്നാണ് വിഴിഞ്ഞം ഹര്‍ജികള്‍ ഹരിത ട്രെബ്യൂണല്‍ പരിഗണിക്കുന്നത് എന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ വാദം. അപ്പീല്‍ നല്‍കുമെന്ന് പരിസ്ഥിതി മന്ത്രാലയം ട്രെബ്യൂണലിനെ അറിയിച്ചു.
അതിനിടെ ട്രെബ്യൂണലിന്റെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. പിഴവുകള്‍ നിറഞ്ഞ ഉത്തരവ് റദ്ദാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ട്രെബ്യൂണലിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പാരിസ്ഥിതികാനുമതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് ദേശീയ ഹരിത ട്രെബ്യൂണല്‍ സെപ്തംബര്‍ 22ലേക്ക് മാറ്റി.
---- facebook comment plugin here -----