Connect with us

National

ഇറോം ശര്‍മിള വീണ്ടും അറസ്റ്റില്‍

Published

|

Last Updated

ഇംഫാല്‍: കോടതി വിധിയെ തുടര്‍ന്ന് രണ്ടുദിവസം മുമ്പ് ജയില്‍ മോചിതയായ മണിപ്പൂരിലെ സമര നായിക ഇറോം ശര്‍മിള വീണ്ടും അറസ്റ്റിലായി. പ്രക്ഷോഭ പരിപാടിക്കിടയില്‍ ബലം പ്രയോഗിച്ചാണ് പോലീസ് ഇറോം ശര്‍മിളയെ അറസ്റ്റ് ചെയതത്. നിര്‍ബന്ധിച്ച് ഭക്ഷണം നല്‍കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ശര്‍മിള. 40 മണിക്കൂറോളം മുമ്പാണ് ശര്‍മിളക്ക് അവസാനമായി ഭക്ഷണം നല്‍കിയത്.

മണിപ്പൂരിലെ പ്രത്യേക സായുധ നിയമത്തിനെതിരെ കഴിഞ്ഞ 13 വര്‍ഷമായി നിരാഹാര സമരം നടത്തുകയാണ് ഇറോം ശര്‍മ്മിള. ശര്‍മിളയെ മോചിപ്പിക്കാന്‍ ബുധനാഴ്ച്ചയാണ് ഇംഫാല്‍ ഈസ്റ്റ് സെഷന്‍സ് കോടതി ഉത്തരവിട്ടത്. ഇറോം ശര്‍മ്മിള ആത്മഹത്യക്ക് ശ്രമിച്ചു എന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയായിരുന്നു കോടതിയുടെ നടപടി.

Latest