Connect with us

National

യു ആര്‍ അനന്തമൂര്‍ത്തിയുടെ മരണത്തില്‍ ആഹ്ലാദ പ്രകടനം നടത്തിയവര്‍ക്കെതിരെ കേസ്

Published

|

Last Updated

ബംഗളൂരു: പ്രശസ്ത എഴുത്തുകാരന്‍ യു ആര്‍ അനന്തമൂര്‍ത്തിയുടെ മരണത്തില്‍ ആഹ്ലാദിച്ച് പ്രകടനം നടത്തിയ ബി ജെ പി, ഹിന്ദു ജാഗരണ വേദിക് പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു.കലാപം, പൊതുശല്യം, നിയമാനുസൃതമല്ലാതെ സംഘം ചേരല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രകടനം നടത്തിയവരുടെ വീഡിയോ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പോലീസ് കമ്മീഷണര്‍ ആര്‍ ഹിതേന്ദ്ര പറഞ്ഞു.

വെള്ളിയാഴ്ച്ച അനന്തമൂര്‍ത്തിയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ബി ജെ പി, ഹിന്ദു ജാഗരണ വേദിക് പ്രവര്‍ത്തകര്‍ ചിക്മഗളൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍ പ്രകടനങ്ങള്‍ നടത്തിയത്. സംഘപരിവാറിന്റെ ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങള്‍ക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും ശക്തമായ നിലപാടെടുത്ത വ്യക്തിയായിരുന്നു അനന്തമൂര്‍ത്തി.

Latest