Connect with us

National

അനന്തമൂര്‍ത്തിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

Published

|

Last Updated

murthyബംഗളൂരു: കന്നഡ സാഹിത്യത്തിലെ അതികായനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ ആര്‍ അനന്തമൂര്‍ത്തിയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഭാര്യ എസ്താര്‍, മകള്‍ അനുരാധ, മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, സാഹിത്യകാരന്‍മാര്‍ തുടങ്ങിയവരെല്ലാം അന്ത്യകര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. അനന്തമൂര്‍ത്തിയുടെ ആഗ്രഹപ്രകാരം ബ്രാഹ്മണ രീതിയനുസരിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അദ്ദേഹത്തിന്റെ മകന്‍ ശരത് ചിതക്ക് തീക്കൊളുത്തി.

സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ ആയിരക്കണക്കിനാളുകള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
അദ്ദേഹത്തോടുള്ള ബഹുമാനാര്‍ഥം കര്‍ണാടക സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കിയിരുന്നു.

Latest