Connect with us

National

ബി ജെ പി വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് മായാവതി

Published

|

Last Updated

ന്യൂഡല്‍ഹി: എന്‍ ഡി എ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി രംഗത്ത്. വരുന്ന ഉപ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി ബി ജെ പി ഉത്തര്‍പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് ധ്രുവീകരണം നടത്തുകയാണെന്ന് മായാവതി ആരോപിച്ചു. യു പിയില്‍ പ്രസിഡന്റ് ഭരണം നടപ്പാക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് മായാവതി പറഞ്ഞു. വര്‍ഗീയ ധ്രുവീകരണം നടത്തി വോട്ട് നേടാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് മായാവതി പറഞ്ഞു.
ഭരണത്തിലേറിയിട്ട് മൂന്ന് മാസമായ കേന്ദ്രസര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ ആശങ്കയുണ്ടെന്ന് മായാവതി പറഞ്ഞു. ആര്‍ എസ് എസിനെതിരെയും രൂക്ഷ വിമര്‍ശമാണ് മായാവതി ഉയര്‍ത്തിയത്. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ ഹിന്ദുത്വ അജന്‍ഡയാണ് ഇത്തരം വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും മായാവതി പറഞ്ഞു.