Connect with us

National

മധ്യപ്രദേശില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 10 പേര്‍ മരിച്ചു

Published

|

Last Updated

ഭോപ്പാല്‍: മധ്യപ്രദേശ് ചിത്രാകുടില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്ത് പേര്‍ മരിച്ചു. മരിച്ചവരില്‍ ആറുപേര്‍ സ്ത്രീകളാണ്.അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സത്‌ന ജില്ലയിലെ കാമ്താനാഥ് ക്ഷേത്രത്തിലാണ് ദുരന്തം.
സത്‌ന ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സോമാവതി അമാവാസി ഉത്സവത്തോടനുബന്ധിച്ച് ഉണ്ടായ തിരക്കിലാണ് ദുരന്തമുണ്ടായത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് ദുരന്തത്തില്‍പെട്ടത്.

Latest