Connect with us

National

ജമ്മുവില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; മൂന്ന് സൈനികരും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മുകാശമീരിലുണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി മൂന്ന് ജവാന്മാരും അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടു. കലാരൂസ് വനമേഖലയില്‍ ശനിയാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇവിടെ രണ്ട് സൈനികരും നാല് തീവ്രവാദികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൈരന്‍ സെക്ടറിലുണ്ടായ മറ്റൊരു സൈനിക ഓപ്പറേഷനില്‍ ഒരു സൈനികനും തീവ്രവാദിയും കൊല്ലപ്പെട്ടു. ഇവിടെ നിന്ന് വന്‍തോതില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടിയിട്ടുണ്ട്. ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ ഇവിടെ ഒരു സൈനികനും നാല് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.