Connect with us

First Gear

സ്‌പെയര്‍ പാര്‍ട്‌സ് വില്‍പ്പന: കാര്‍ നിര്‍മാതാക്കള്‍ക്ക് 2,545 കോടി രൂപ പിഴ

Published

|

Last Updated

ന്യൂഡല്‍ഹി: സ്‌പെയര്‍ പാര്‍ട്‌സുകള്‍ പൊതുവിപണിയില്‍ ലഭ്യമാക്കാത്തതിന് മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്‌സ് ാടക്കം 14 കാര്‍ നിര്‍മാതാക്കള്‍ക്ക് 2545 കോടി രൂപ പിഴ ചുമത്തി. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെതാണ് നടപടി. ശരാശരി വിറ്റുവരവിന്റെ രണ്ട് ശതമാനം തുകയാണ് പിഴ ചുമത്തിയിരിക്കുന്നത്. അമ്പത് ദിവസത്തിനകം പിഴയൊടുക്കാനാണ് നിര്‍ദേശം.

വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ സ്വന്തം വിതരണക്കാര്‍ വഴിയും സര്‍വീസ് സെന്ററുകള്‍ വഴിയും മാത്രമാണ് കമ്പനികള്‍ ലഭ്യമാക്കിയിരുന്നത്. വില്‍പനാനന്തര സേവനങ്ങളുടെ കാര്യത്തിലും കാര്‍ കമ്പനികള്‍ ന്യായമായ മല്‍സരം തടസപ്പെടുത്തിയെന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ കണ്ടെത്തി. ഇത് കുത്തക സ്വഭാവം പവലര്‍ത്തുന്ന രീതിയാണെന്നും വിമര്‍ശനമുണ്ട്. വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഇനി മുതല്‍ സാധാരണക്കാര്‍ക്കും വര്‍ക്ക്്‌ഷോപ്പുകാര്‍ക്കും എളുപ്പത്തില്‍ ലഭ്യമാകുന്ന തരത്തില്‍ പൊതുവിപണിയില്‍ എത്തിക്കണമെന്നും കോംപറ്റീഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.

 

Latest