Connect with us

National

ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് അദ്വാനിയെ ഒഴിവാക്കി

Published

|

Last Updated

 ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് പുന:സംഘടിപ്പിച്ചു. ബിജെപി മുന്‍ അധ്യക്ഷന്‍ എല്‍ കെ അദ്വാനിയെ ഒഴിവാക്കി. അനാരോഗ്യത്തെത്തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയേയും നീക്കി. മറ്റൊരു മുതിര്‍ന്ന നേതാവായ മുരളീ മനോഹര്‍ ജോഷിയേയും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അദ്വാനിക്കും ജോഷിക്കും പാര്‍ട്ടി ഉപദേശകര്‍ എന്ന പദവി നല്‍കും. പാര്‍ട്ടി അധ്യക്ഷനും 11 അംഗങ്ങളും അടങ്ങുന്നതാണ് ബോര്‍ഡ്. പാര്‍ട്ടി അധ്യക്ഷന്‍ തന്നെയാണ് ബോര്‍ഡ് ചെയര്‍മാന്‍.

ജെപി നഡ്ഡയേയും ശിവരാജ് സിങ് ചൗഹാനേയും പാര്‍ലമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് പാര്‍ലമെന്ററി ബോര്‍ഡ് അധ്യക്ഷന്‍. പ്രായപരിധി കണക്കിലെടുത്താണ് മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയതെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം.

Latest