Connect with us

National

പശ്ചിമഘട്ട സംരക്ഷണം: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത െ്രെടബ്യൂണലിനെ അറിയിച്ചു. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി മുന്നോട്ട് പോവുമെന്ന് കേന്ദ്രം ട്രൈബ്യൂണലിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണോ കസ്തൂരിരംഗന്‍ സമിതി ശുപാര്‍ശകളാണോ പരിഗണിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ഹരിത ട്രൈബ്യൂണല്‍ നേരത്തെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലപാട് പറയാതെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കി കൊണ്ടുള്ള സത്യവാങ് മൂലമാണ് തിങ്കളാഴ്ച വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയത്.

സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച ്രൈടബ്യൂണല്‍ വീണ്ടും സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.