Kerala
ഐസ്‌ക്രീം പാര്‍ലര്‍ കേസ് അന്വേഷിക്കില്ലെന്ന് സിബിഐ
ന്യൂഡല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് അന്വേഷിക്കില്ലെന്ന് സിബിഐ. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്.
കേസ് അട്ടിമറിച്ചതിന് പിന്നില്‍ അന്തര്‍ സംസ്ഥാന ബന്ധമൊന്നുമില്ല. അതുകൊണ്ടുതന്നെ സംസ്ഥാന പൊലീസിന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് അന്വേഷിക്കാവുന്നതേയുള്ളൂ എന്നും സിബിഐ വ്യക്തമാക്കി. എട്ട് പേജുള്ള സത്യവാങ്മൂലമാണ് സമര്‍പ്പിച്ചത്. 2012ലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി എസ് സുപ്രീംകോടതിയെ സമീപിച്ചത്. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അന്വേഷണം അട്ടിമറിച്ചത് അന്വേഷിക്കണം എന്നായിരുന്നു ആവശ്യം.
---- facebook comment plugin here -----