Connect with us

Sports

യു എസ് ഓപ്പണ്‍: സാനിയക്കും പേസിനും മുന്നേറ്റം

Published

|

Last Updated

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ വനിതാ ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും സാനിയ മിര്‍സക്ക് മുന്നേറ്റം. വനിതാ ഡബിള്‍സില്‍ സിംബാവെ താരമായ കാരബ്ലാക്കുമായുള്ള സഖ്യം ഫ്രഞ്ച്- റൊമാനിയന്‍ സഖ്യമായ കരോലിന്‍ ഗാര്‍സ്യ- മോണിക്ക കൂട്ടുകെട്ടിനെയാണ് 6-1,6-2 എന്ന സ്‌കോറിന് തോല്‍പ്പിച്ചത്. പ്രീക്വാര്‍ട്ടറില്‍ സെര്‍ബിയയുടെ സെലീന ജാന്‍കോവിച്ച്- ചെക്ക് റിപ്പബ്ലിക്കന്‍ താരം ക്ലാര കൗക്കലോവ സഖ്യത്തെയാണ് നേരിടേണ്ടത്.
വനിതാ ഡബിള്‍സ് മത്സരം കഴിഞ്ഞ കുറഞ്ഞ സമയം മാത്രമാണ് സാനിയക്ക് വിശ്രമ സമയം ലഭിച്ചത് കാരണം മിക്‌സഡ് ഡബിള്‍സ് മത്സരം വൈകിട്ടായിരുന്നു. ബ്രസീല്‍ താരം ബ്രൂണോ സോറസുമായി മിക്‌സഡ് ഡബിള്‍സിലും സാനിയ മികച്ച പ്രകടനം കാഴ്ചവെച്ചു. ആസ്‌ത്രേലിയന്‍- ബ്രിട്ടന്‍ സഖ്യമായ ഡെലക്വോവ- ജാമി മുറേ സഖ്യത്തെ 6-2, 7-6 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. മറ്റ് ഇന്ത്യന്‍ താരമായ പേസ്- ബ്ലാക്ക് സഖ്യവും മിക്‌സഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ലോകോത്തര താരമായ വീനസ് വില്യംസ് കഴിഞ്ഞ ദിവസം യു എസ് ഓപ്പണില്‍ നിന്ന് പുറത്തായിരുന്നു. ഇത്തവണ യു എസ് ഓപ്പണില്‍ പ്രായം കൂടിയ മിര്‍ജാന ലൂസിക ബറോനി മുപ്പത്തഞ്ചുകാരിയുടെ പ്രകടനം കൊണ്ടും ടൂര്‍ണമെന്റ് ശ്രദ്ധേയമാണ്.

Latest