Connect with us

Kerala

പാമോലിന്‍ കേസ്: സിബിഐ അന്വേഷിക്കുന്നതല്ലേ ഉചിതം ?: സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പാമോലിന്‍ കേസ് സിബിഐ അന്വേഷിക്കുന്നതല്ലേ നല്ലതെന്ന് സുപ്രീം കോടതി. മുഖ്യമന്ത്രിക്കു കീഴിലുള്ള പൊലീസ് അന്വേഷിച്ചാല്‍ എങ്ങനെ സത്യം പുറത്തു വരുമെന്നും കോടതി ചോദിച്ചു. കേസ് പിന്‍വലിക്കാനുള്ള ഹരജിയില്‍ ഹൈക്കോടതി മൂന്ന് മാസത്തിനകം അന്തിമവിധി പറയണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച മന്ത്രിസഭാ യോഗം ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയിലല്ലേ നടന്നത്. കേസ് പിന്‍വലിക്കാനുള്ള തീരുമാനം ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യം സംരക്ഷിക്കാനല്ലേയെന്നും കോടതി ചോദിച്ചു.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

Latest