Ongoing News
പരിശീലകനുമായി സൈന നെഹ്വാള്‍ വഴിപിരിയുന്നു

ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ പരിശീലകന്‍ പുല്ലേല ഗോപിചന്ദുമായി വഴിപിരിയുന്നു. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ വിമല്‍ കുമാറിന്റെ കീഴിലായിരിക്കും ഇനി സൈനയുടെ പരിശീലനമെന്ന് സൈനയുടെ പിതാവ് ഹര്‍വിര്‍ സിങ്ങ് അറിയിച്ചു. 2006 മുതല്‍ ഗോപിചന്ദായിരുന്നു സൈനയുടെ പരിശീലകന്‍. വഴിപിരിയുന്നത് ഗോപിചന്ദുമായുള്ള അഭിപ്രായ വ്യത്യാസം മൂലമല്ലെന്നും ഒരു മാറ്റത്തിന് വേണ്ടിയാണെന്നും ഹര്‍വിര്‍ സിങ്ങ് പറഞ്ഞു. കഴിഞ്ഞ ആഴ്ച്ച ലോക ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ സൈന പുറത്തായിരുന്നു. ഏഷ്യന്‍ ഗെയിംസ് മുന്നില്‍ കണ്ടാണ് സൈന വിമല്‍ കുമാറിന് കീഴില്‍ പരിശീലനം തേടുന്നത്.
---- facebook comment plugin here -----