Connect with us

Sports

സാനിയ ഫൈനലില്‍

Published

|

Last Updated

ന്യൂയോര്‍ക്ക്: യു എസ് ഓപണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും ബ്രസീലിന്റെ ബ്രൂണോ സോറസും ഉള്‍പ്പെടുന്ന സഖ്യം ഫൈനലില്‍. സെമിഫൈനലില്‍ ഇന്തോ-ബ്രസീലിയന്‍ ടീം 7-5, 4-6, 10-7ന് തായ്‌പേയ്-ജര്‍മന്‍ സഖ്യത്തെ തോല്‍പ്പിച്ചു.
കരിയറിലെ മൂന്നാം ഗ്രാന്‍സ്ലാം കിരീടത്തിനരികെയാണ് സാനിയ മിര്‍സ. മിക്‌സഡില്‍ മഹേഷ് ഭൂപതിക്കൊപ്പം 2009 ആസ്‌ത്രേലിയന്‍ ഓപണ്‍, 2012 ഫ്രഞ്ച് ഓപണുകള്‍ സാനിയ നേടിയിരുന്നു. അഞ്ച് തവണ ഗ്രാന്‍സ്ലാം ഫൈനല്‍ കളിച്ചു.
ഈ വര്‍ഷം ആസ്‌ത്രേലിയന്‍ ഓപണിലും മിക്‌സഡ് ഡബിള്‍സ് ഫൈനല്‍ കളിച്ചു. റുമാനിയന്‍ താരം ഹോറിക്കൊപ്പം കിരീടം നേടാനാകാതെ വന്നതോടെ ബ്രസീലിന്റെ ബ്രൂണോ സോറസുമായി ചേര്‍ന്നു.
ഡബിള്‍സിലും ഫൈനലിനരികെയാണ് സാനിയ. സെമിയില്‍ മാര്‍ട്ടിന ഹിംജിസ്-ഫഌവിയ പെന്നെറ്റ സഖ്യത്തെ മറികടക്കേണ്ടതുണ്ട്.

Latest