Ongoing News
യു എസ് ഓപ്പണ്‍ കിരീടം മാരിന്‍സിലിച്ചിന്
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം കിരീടം ക്രൊയേഷ്യയുടെ മാരിന്‍സിലിച്ചിന്. നേരിട്ടുള്ള സെറ്റുകള്‍ക്ക് ജപ്പാന്റെ കെയ്‌നിഷികോരിയെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 6-3,6-3.
ആദ്യ ഗ്രാന്റ് സ്ലാം ഫൈനലിലാണ് മാരിന്‍സിലിച്ചിന്റെ നേട്ടം. ഗ്രാന്റ്സ്ലാം ഫൈനലിലെത്തുന്ന ആദ്യ ഏഷ്യക്കാരനാണ് കെയ്‌നിഷികോരി. ലോക ഒന്നാം നമ്പര്‍ താരം ദ്യോകോവിച്ചിനെ തോല്‍പ്പിച്ചാണ് കെയ്‌നിഷികോരി ഫൈനലിലെത്തിയത്. എന്നാല്‍ ഫൈനലില്‍ ഒരിക്കല്‍പോലും മാരിന്‍സിലിച്ചിന് വെല്ലുവിളിയുയര്‍ത്താന്‍ ജപ്പാന്‍ താരത്തിനായില്ല. മുന്‍ ചാമ്പ്യന്‍ ഫെഡററെ തോല്‍പ്പിച്ചാണ് മാരിന്‍സിലിച്ച് ഫൈനലില്‍ എത്തിയത്. കിരീട നേട്ടത്തോടെ ഒന്‍പതാം റാങ്കിലെത്തി ക്രൊയേഷ്യന്‍ താരം.
---- facebook comment plugin here -----