Techno
സെല്‍ഫിക്കായി ഇതാ ഒരു ഫോണ്‍...നോക്കിയ ലൂമിയ 730
സെല്‍ഫി തരംഗം പകര്‍ച്ചവ്യാധിപോലെ പടര്‍ന്ന് പിടിക്കുന്ന കാലമാണിത്. മികച്ച ക്യാമറ ഫോണുകളുമായി ഒരു കാലത്ത് ഫോണ്‍ വിപണി അടക്കി വാണിരുന്ന നോക്കിയക്ക് അപ്പോള്‍ നോക്കിനില്‍ക്കാനാവുമോ? സെല്‍ഫിക്ക് മുന്‍തൂക്കം നല്‍കി ലൂമിയ 730 എന്ന മോഡലുമായി എത്തുകയാണ് നോക്കിയ. മൊബൈല്‍ പ്രേമികളുടെ മനസ്സറിഞ്ഞ് മാറുന്നതില്‍ പരാജയപ്പെട്ട് വിപണിയില്‍ പിന്നോക്കം പോയ നോക്കിയ പുതിയ തരംഗം തിരിച്ചറിഞ്ഞാണ് ലൂമിയ 730 പുറത്തിറക്കുന്നത്.
വൈഡ് ആംഗിളോട് കൂടിയ അഞ്ച് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയാണ് ഫോണിനുള്ളത്. കൂടുതല്‍ ആളുകളെ ഒരൊറ്റ സെല്‍ഫി ഫ്രൈയ്മില്‍ ഉള്‍പ്പെടുത്താന്‍ ഇതിനാവും. വിശാലമായ ബാക്ക്ഗ്രൗണ്ട് സീനറികളോട് കൂടിയ സെല്‍ഫികളെടുക്കാനും ഫോണിന്റെ വൈഡ് ആംഗിള്‍ ക്യാമറകള്‍ സഹായകരമാവും.
സെല്‍ഫി ഫോണായാണ് അവതരിപ്പിക്കുന്നതെങ്കിലും മറ്റു ഫീച്ചറുകളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ലൂമിയ 730. ഡ്യുവല്‍ സിം സപ്പോര്‍ട്ട്, വണ്‍ ജി ബി റാം, ഫുള്‍ എച്ച് ഡി വീഡിയോ ഷൂട്ട് ചെയ്യാവുന്ന 6.7 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, കോര്‍ണിങ് ഗോറില്ല ഗ്ലാസ് 3, 336 ഡി പി ഐ 4.7 ഇഞ്ച് എച്ച് ഡി സ്‌ക്രീന്‍, 1.2 ജിഗാഹെര്‍ട്‌സ് ക്വോഡ്‌കോര്‍ പ്രോസസര്‍ തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍.
സെപ്റ്റംബറില്‍ തന്നെ ഫോണ്‍ വിപണിയിലെത്തിക്കുമെന്നാണ് കമ്പനി പറയുന്നത്. വില പുറത്ത് വിട്ടിട്ടില്ല.