International
ഐ എസിനെ നേരിടാന്‍ അമേരിക്കക്ക് അറബ് രാജ്യങ്ങളുടെ പിന്തുണ
ജിദ്ദ: ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ നേരിടാന്‍ അമേരിക്കക്ക് പത്ത് അറബ് രാജ്യങ്ങളുടെ പിന്തുണ. അറബ് രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
സൗദി അറേബ്യക്കു പുറമേ ബഹ്‌റൈന്‍, യുഎഇ, ഇജിപ്റ്റ്, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ലെബനന്‍, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് അമേരിക്കയെ പിന്തുണക്കുന്ന സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചത്. എന്നാല്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നെങ്കിലും തുര്‍ക്കി പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടില്ല. തുര്‍ക്കി പൗരന്മാരെ ഐഎസ് തീവ്രവാദികള്‍ ബന്ദികളാക്കിവച്ചിരിക്കുന്നത് കൊണ്ടാണ് ഇതെന്നാണ് കരുതുന്നത്.
തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ പിന്തുണക്കാന്‍ ഒബാമ അറബ് രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരുന്നു. തീവ്രവാദികളെ ഇല്ലാതാക്കാന്‍ ഏതറ്റംവരെയും പോകുമെന്നും ഒബാമ വ്യക്തമാക്കിയിരുന്നു.