Connect with us

National

അഴിമതികളെക്കുറിച്ച് മന്‍മോഹന് അറിയാമായിരുന്നെന്ന് വിനോദ് റായ്

Published

|

Last Updated

ന്യൂഡല്‍ഹി: യുപിഎ കല്‍ക്കരിപ്പാടവും ടു ജി സ്‌പെക്ട്രവും ഉള്‍പ്പെടെയുള്ള വിവാദ ഇടപാടുകള്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ അറിവോടെയായിരുന്നെന്ന് മുന്‍ സിഎജി വിനോദ് റായ്. ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ നിന്ന് മന്‍മോഹന്റെ പേര് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് സമ്മര്‍ദം ചെലുത്തിയെന്നും വിനോദ് റായ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
ടു ജി ഇടപാടുമായി ബന്ധപ്പെട്ട കത്തുകള്‍ മന്ത്രിയായിരുന്ന എ രാജ മന്‍മോഹന്‍സിങിനായിരുന്നു അയച്ചത്. അദ്ദേഹം അതിന് മറുപടിയും നല്‍കിയിരുന്നു. എന്നാല്‍ താന്‍ അയച്ച കത്തുകള്‍ക്ക് മറുപടി ലഭിച്ചില്ല. മന്ത്രിമാരായിരുന്ന പ്രണബ് മുഖര്‍ജിയും കമല്‍നാഥും അഴിമതിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയെങ്കിലും മന്‍മോഹന്‍സിങ് അവഗണിച്ചെന്നും അദ്ദേഹം ആരോപിച്ചു. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്തെ പല അഴിമതികളും അദ്ദേഹത്തിന് തടയാന്‍ കഴിയുമായിരുന്നു. എന്നാല്‍ അദ്ദേഹം അതിന് ശ്രമിച്ചില്ലെന്നും വിനോദ് റായ് ആരോപിച്ചു.

Latest