Connect with us

Health

പഴങ്ങളും പച്ചക്കറികളും അണുവിമുക്തമാക്കാം

Published

|

Last Updated

പഴങ്ങളിലും പച്ചക്കറികളിലും ധാരാളമായി അണുക്കളും രാസവസ്തുക്കളും അടങ്ങിയിരിക്കുന്നുവെന്നത് ഉറപ്പാണ്. ഉത്പാദനം മുതല്‍ തന്നെ കേടുവരാതിരിക്കാന്‍ അവയില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഇവയില്‍ പലതും ക്യാന്‍സര്‍ ഉള്‍പ്പെടെ മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുന്നതാണെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. അതിനാല്‍ ശ്രദ്ധയോടെ വേണം ഇവ ഭക്ഷിക്കാന്‍.

സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിറോണ്‍മെന്റ് ഇതിന് ചില പൊടിക്കൈകള്‍ പറഞ്ഞുതരുന്നുണ്ട്. വൃത്തിയായി കഴുകിയ ശേഷം ഉപയോഗിച്ചാല്‍ ഒരു പരിധിവരെ ഇവയില്‍ നിന്ന് രക്ഷനേടാനാകുമെന്ന് സി എസ് ഇ ചൂണ്ടിക്കാട്ടുന്നു. കഴുകുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:

fruits washing

1) പഴവര്‍ഗങ്ങള്‍ രണ്ട് ശതമാനം ഉപ്പ് അടങ്ങിയ വെള്ളം ഉപയോഗിച്ച് കഴുകുക. തണുത്ത വെള്ളത്തില്‍ കഴുകുന്നതും ഗുണം ചെയ്യും. ഇതിലൂടെ 75 മുതല്‍ 80 ശതമാനം വരെ അണുക്കളെ നശിപ്പിക്കാനാകും.
2) തൊലി കട്ടിയുള്ള പഴങ്ങളും പച്ചക്കറികളും വിനാഗിരി അടങ്ങിയ വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക. പത്ത് ശതമാനം വിനാഗിരിയും 90 ശതമാനം വെള്ളവും ചേര്‍ത്ത് കഴുകിയാല്‍ ഒട്ടുമിക്ക അണുക്കളെയും നശിപ്പിക്കാനാകും. കട്ടികുറഞ്ഞ തൊലിയുള്ള പഴങ്ങള്‍ വിനാഗിരി ഉപയോഗിച്ച് കഴുകാതിരിക്കുന്നതാണ് നല്ലത്.

apple-peels-TS-147912267

3) തൊലി കളയുകയാണ് മൂന്നാമത്തെ മാര്‍ഗം. തൊലിയിലാണ് അണുക്കളില്‍ ഭൂരിഭാഗവും പറ്റിപ്പിടിച്ചുനില്‍ക്കുന്നത്. ഇത് ചെത്തിക്കളയുന്നതിലൂടെ പഴം അണുവിമുക്തമാക്കാം.