National
അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ബിജെപി നേതാക്കള്‍

ഗൊരഖ്പൂര്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം വീണ്ടും ചര്‍ച്ചയാക്കി ബിജെപി. മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമാണ് വീണ്ടും പ്രസ്താവനയുമായി രംഗത്തത്തിയത്. ഗൊരഖ്പൂര്‍ ക്ഷേത്രത്തില്‍ മഹന്ത് അവൈദ്യനാഥിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയപ്പോഴാണ് ഇരു നേതാക്കളുടേയും അഭിപ്രായപ്രകടനം.
വെള്ളിയാഴ്ച രാത്രിയാണ് മുന്‍ എംപിയും സംഘപരിവാര്‍ നേതാവുമായ മഹന്ത് അവൈദ്യനാഥ് അന്തരിച്ചത്. രാമക്ഷേത്ര നിര്‍മാണ ആവശ്യമുന്നയിച്ചവരില്‍ പ്രധാനിയായിരുന്നു മഹന്ത്.
മഹന്ത് അവൈദ്യനാഥിന്റെ സ്വപ്‌നമായിരുന്നു രാമക്ഷേത്രം നിര്‍മ്മിക്കുകയെന്നുള്ളത്. ആ സ്വപ്‌നം പൂര്‍ത്തിയാക്കുക തന്നെ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് പറഞ്ഞു. ഈ അഭിപ്രായത്തെ എല്‍ കെ അദ്വാനിയും പിന്തുണച്ചു.
---- facebook comment plugin here -----