Connect with us

First Gear

മനേസര്‍ മാരുതി പ്ലാന്റില്‍ നിന്നു മാത്രം 25 ലക്ഷം മാരുതി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കിയുടെ മനേസര്‍ പ്ലാന്റിലെ ഉത്പാദനം 25 ലക്ഷം തികഞ്ഞു. ഹരിയാനയിലെ മനേസറില്‍ 600 ഏക്കറിലേറെ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന നിര്‍മാണശാലയില്‍ എ,ബി, സി എന്നീ മൂന്ന് പ്ലാന്റുകളുണ്ട്. മനേസര്‍ ബി ലൈനില്‍ നിന്ന് 25 ലക്ഷാമത് കാറായി പുറത്തിറങ്ങിയത് മാരുതി സ്വിഫ്റ്റിന്റെ സെഡ്എക്‌സ്‌ഐ വകഭേദമാണ്. പ്രതിവര്‍ഷം എട്ട് ലക്ഷം കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ട് മനേസര്‍ പ്ലാന്റിന്.

മാരുതി സുസൂക്കിയുടെ മികച്ച വില്‍പ്പനയുള്ള മോഡലുകളായ സ്വിഫ്റ്റ്് , ഡിസയര്‍ , സെലേറിയോ എന്നിവ നിര്‍മിക്കുന്നത് മനേസറിലാണ്. പ്രവര്‍ത്തനം തുടങ്ങി വെറും ഏഴു വര്‍ഷവും എട്ട് മാസവും കൊണ്ട് ഉത്പാദനം 25 ലക്ഷം എണ്ണം പിന്നിട്ടത് മാരുതി സുസൂക്കിയുടെ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് കമ്പനിയുടെ പ്ലാന്റ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജീവ് ഗാന്ധി പറഞ്ഞു. രാജ്യത്ത് ഇത്രവേഗത്തില്‍ ഉത്പാദനം കാല്‍ കോടി തികച്ച ആദ്യ കാര്‍നിര്‍മാണശാല എന്ന ബഹുമതിയും മനേസര്‍ പ്ലാന്റിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.