Connect with us

Techno

'നോക്കിയ മരിക്കുന്നു' ഇനി ലൂമിയ

Published

|

Last Updated

മൊബൈല്‍ ഫോണ്‍ രംഗത്തെ ഒരു കാലത്തെ ഹിറ്റ് ബ്രാന്റായ നോക്കിയ ഇനിയില്ല. ഇനി ലൂമിയ എന്ന പേരിലാണ് നോക്കിയ ഹാന്റ് സെറ്റുകള്‍ അറിയപ്പെടുക. നോക്കിയയുടെ പുതിയ ഉടമസ്ഥരായ മൈക്രോസോഫ്റ്റാണ് ഈ തീരുമാനമെടുത്തത്. ഫോണ്‍ വിപണിയില്‍ സ്മാര്‍ട് ഫോണ്‍ തരംഗം ആഞ്ഞടിച്ചപ്പോള്‍ കാലിടറിപ്പോയ നോക്കിയയെ കഴിഞ്ഞ ഏപ്രിലിലാണ് മൈക്രോസോഫ്റ്റ് സ്വന്തമാക്കിയത്.

അതേസമയം മുന്‍നിര സ്മാര്‍ട് ഫോണ്‍ മോഡലായ ലൂമിയയില്‍ നിന്ന് മാത്രമാണ് നോക്കിയ എന്ന പേര് ഒഴിവാക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. താഴ്ന്ന ശ്രേണിയിലുള്ള ഫോണുകളില്‍ ബ്രാന്റ് നെയിം നിലനിര്‍ത്തിയേക്കും. സ്മാര്‍ട് ഫോണുകള്‍ക്കായി മൈക്രോസോഫ്റ്റ് തയ്യാറാക്കിയ ഒ എസിന്റെ പേരായ “വിന്‍ഡോസ് ഫോണ്‍” എന്നതും ഒഴിവാക്കാന്‍ മൈക്രോസോഫ്റ്റ് ആലോചിക്കുന്നുണ്ടെന്നാവണ് വിവരം.

പ്രമുഖ ടെക് സൈറ്റാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ഇത് സംബന്ധിച്ച നിര്‍ദേശമുള്ള മൈക്രോസോഫ്റ്റിന്റെ ഇന്റേര്‍ണല്‍ ഡോക്യുമെന്റും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ മൈക്രോസോഫ്റ്റ് ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Latest