National
കൈയേറിയ ഭൂമിയില്‍ ചൈനീസ് സൈന്യം നിലയുറപ്പിച്ചതായി റിപ്പോര്‍ട്ട്
ലഡാക്ക്: അതിര്‍ത്തിയില്‍ കൈയേറിയ ഭൂമിയില്‍ ആയിരത്തോളം ചൈനീസ് സൈനികര്‍ നിലയുറപ്പിച്ചതായി റിപ്പോര്‍ട്ട്. ലഡാക്കിലെ ചുമാര്‍ മേഖലയിലാണ് നിലയുറപ്പിച്ചിട്ടുള്ളത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ ഭൂമി കൈയേറിയത്.
പ്രതിരോധ നടപടികളുടെ ഭാഗമായി അതിര്‍ത്തിയില്‍ ഇന്ത്യ 1500 സൈനികരെ വിന്യസിച്ചു. ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും ഉടന്‍ ഫഌഗ് മീറ്റീങ് വിളിച്ചിട്ടില്ല.
ഇന്ത്യാ സന്ദര്‍ശനത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനോട് അതിര്‍ത്തി പ്രശ്‌നം പ്രധാനമന്ത്രി ഉന്നയിച്ചിരുന്നു. അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തോട് പിന്‍മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നായിരുന്നു ചൈനീസ് പ്രസിഡന്റിന്റെ പ്രതികരണം. കൈയേറിയ ഭൂമിയില്‍ റോഡ് നിര്‍മ്മിക്കാന്‍ ചൈനീസ് സേന ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.