Connect with us

Oddnews

200 രൂപ പിന്‍വലിക്കാന്‍ എ ടി എമ്മില്‍ എത്തിയ ആള്‍ക്ക് കിട്ടിയത് 24 ലക്ഷം രൂപ

Published

|

Last Updated

atmഹൈദരാബാദ്: 200 രൂപ പിന്‍വലിക്കാന്‍ എ ടി എമ്മില്‍ എത്തിയ ആള്‍ക്ക് കിട്ടിയത് 24 ലക്ഷം രൂപ. ഹൈദരാബാദ് സ്വദേശിയായ ശൈഖ് ലത്തീഫ് അലിക്കാണ് ഞെട്ടിക്കുന്ന അനുഭവമുണ്ടായത്. തന്റെ എക്കൗണ്ടില്‍ നിന്ന് 200 രൂപ പിന്‍വലിക്കാനാണ് ഇയാള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിന്റെ എ ടി എമ്മില്‍ കയറിയത്. കാര്‍ഡിട്ട് പിന്‍ നമ്പറും പിന്‍വലിക്കേണ്ട തുകയും അടിച്ച് കാത്തിരുന്ന ലത്തീഫിന്റെ മുന്നിലേക്ക് കാഷ് ട്രേയിലെത്തിയത് 24 ലക്ഷം രൂപയുടെ നോട്ട് കെട്ടുകളായിരുന്നു.

അമ്പരന്നു പോയ ലത്തീഫ് പുറത്തു നില്‍ക്കുകയായിരുന്ന സുഹൃത്തുക്കളെ വിളിച്ച് വിവരം പറഞ്ഞു. സെക്യൂരിറ്റി ഗാര്‍ഡിനെ അന്വേഷിച്ചെങ്കിലും എ ടി എമ്മില്‍ സെക്യൂരിറ്റി ഗാര്‍ഡ് ഉണ്ടായിരുന്നില്ല. ബാങ്കില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് തുക എണ്ണിത്തിട്ടപ്പെടുത്തിയത്. എ ടി എമ്മില്‍ പണം നിറച്ച ശേഷം അത് ശരിയായ രീതിയില്‍ ലോക്ക് ചെയ്യാന്‍ അധികൃതര്‍ മറന്നതാണ് വിചിത്ര സംഭവത്തിന് കാരണമായത്.

ലത്തീഫിന്റെയും സുഹൃത്തുക്കളുടേയും സത്യസന്ധതയെ പോലീസ് അഭിനന്ദിച്ചു. ലത്തീഫിന് പ്രശംസാപത്രവും കാഷ് അവാര്‍ഡും നല്‍കിയാണ് പോലീസ് ലത്തീഫിനെ ആദരിച്ചത്.

 

Latest