Connect with us

Techno

64 ബിറ്റ് സ്മാര്‍ട്ട് ഫോണുമായി എച്ച് ടി സി ഇന്ത്യയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയിലേക്ക് എച്ച് ടി സിയുടെ ആദ്യ 64 ബിറ്റ് സ്മാര്‍ട്ട് ഫോണ്‍. എച്ച് ടി സി ഡിസൈര്‍ 820, ഡിസൈര്‍ 820ക്യു മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ എച്ച് ടി സി അവതരിപ്പിച്ചിരിക്കുന്നത്.

ഇരട്ട സിം ഫോണായ ഡിസൈര്‍ 820ന് 5.5 ഇഞ്ച് ഡിസ്‌പ്ലേയും 64 ബിറ്റ് ഒക്ട കോര്‍ ക്വാല്‍ക്വോം സ്‌നാപ്ഡ്രാഗണ്‍ 615 പ്രൊസസറുമാണുള്ളത്. രണ്ട് ജി ബി റാം, 16 ജി ബി ഇന്റേണല്‍ മെമ്മറി, 128 ജി ബി വരെ ദീര്‍ഘിപ്പിക്കാവുന്ന എക്‌സ്‌റ്റേണല്‍ മെമ്മറി, 13 എം പി/f/2.2 പിന്‍ക്യാമറ, 8 എം പി മുന്‍ക്യാമറ, 2600 എം എ എച്ച് ബാറ്ററി തുടങ്ങിയവയാണ് മറ്റു സവിശേഷതകള്‍.

Latest