Connect with us

National

മംഗള്‍യാന്‍ പദ്ധതിക്ക് തുടക്കമിട്ടതില്‍ അഭിമാനിക്കുന്നു: മന്‍മോഹന്‍ സിങ്

Published

|

Last Updated

ന്യൂഡല്‍ഹി: മംഗള്‍യാന്‍ പദ്ധതി തുടക്കമിട്ടത് തങ്ങളുടെ സര്‍ക്കാറാണെന്നതില്‍ അഭിമാനമുണ്ടെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. എന്‍ഡിഎ സര്‍ക്കാറും രാജ്യത്തെ ശാസ്ത്ര പുരോഗതിക്കായി പ്രവര്‍ത്തിക്കുമെന്ന് കരുതുന്നു. ഓരോ ഇന്ത്യക്കാരന്റേയും അഭിമാന മുഹൂര്‍ത്തമാണിത്.
ഈ നേട്ടം കൈവരിക്കാന്‍ പരിശ്രമിച്ച ഓരോ വ്യക്തികളേയും പ്രത്യേകം അഭിനന്ദിക്കുന്നു. നമ്മുടെ ശാസ്ത്ര പ്രതിഭകളുടെ കഠിനാധ്വാനത്തിന്റേയും രാജ്യത്തോടുള്ള സമര്‍പ്പണ മനോഭാവത്തിന്റേയും ഫലമാണ് ഇന്നത്തെ ചരിത്ര നേട്ടം. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ളവരുടെ സ്വപ്‌ന സാക്ഷാത്കാരമാണിതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

സ്വാതന്ത്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് മംഗള്‍യാന്റെ നേട്ടമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു.

Latest