Connect with us

National

കല്‍ക്കരിപ്പാടം ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: നിയമവിരുദ്ധമെന്ന് കണ്ടെത്തിയ കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് സുപ്രീംകോടതി റദ്ദാക്കി. 214 കല്‍ക്കിരിപ്പാടങ്ങളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. കോള്‍ ഇന്ത്യയുടേയും എന്‍ടിപിസിയുടേയും നാല് കല്‍ക്കരിപ്പാടങ്ങള്‍ക്ക് പ്രവര്‍ത്തനം തുടരാം. ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.  പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

46 കല്‍ക്കരിപ്പാടങ്ങള്‍ക്ക് മാര്‍ച്ച് ഒന്നുവരെ സാവകാശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തിക്കുന്ന കല്‍ക്കരിപ്പാടങ്ങള്‍ക്ക് ആറ് മാസം കൂടി ഉല്‍പ്പാദനം തുടരാം. 1993 മുതല്‍ 2010 വരെ അനുവദിച്ച കല്‍ക്കരിപ്പാടങ്ങളുടെ അനുമതി നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയരുന്നു. ലൈസന്‍സിനുള്ള സ്വകാര്യ കമ്പനികളുടെ അപേക്ഷകള്‍ പരിഗണിക്കാന്‍ നിയോഗിച്ച സ്‌ക്രീനിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തോന്നിയതുപോലെയായിരുന്നെന്നും പൊതു നന്മയ്ക്കാണ് ആഘാതമേറ്റതെന്നും കോടതി പ്രസ്താവിച്ചിരുന്നു. കേസില്‍ സിബിഐക്ക് അന്വേഷമം തുരാമെന്നും കോടതി ഉത്തരവിട്ടു.
മാനദണ്ഡങ്ങള്‍ പാലിക്കാതെ കല്‍ക്കരിപ്പാടങ്ങള്‍ക്ക് അനുമതി നല്‍കിയതിലൂടെ ഖജനാവിന് 1.86 ലക്ഷം കോടി രൂപ നഷ്ടം സംഭവിച്ചെന്ന് സിഎജി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേസില്‍ അന്വേഷണം ആരംഭിച്ചത്.

Latest