National
പശ്ചിമഘട്ട സംരക്ഷണം: തീരുമാനം കേന്ദ്രത്തിന് വിട്ടു
ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച അന്തിമ തീരുമാനം ദേശീയ ഹരിത ട്രിബ്യുണല്‍ കേന്ദ്ര സര്‍ക്കാറിന് വിട്ടു. കേന്ദ്ര പരിസ്ഥിതി മന്ത്രിലയാത്തിന് അന്തിമ തീാരുമാനം എടുക്കാം. എന്നാല്‍ പശ്ചിമഘട്ട സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട ഹരിത ട്രിബ്യൂണല്‍ . അന്തിമ വിജ്ഞാപനം വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും ഉത്തരവിട്ടു. ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ട്രിബ്യൂണല്‍ വിധി.
നവംബര്‍ 13ലെ ഉത്തരവ് തുടരും. പരിസ്ഥിതി ലോല മേഖലകള്‍ പൂര്‍ണമായി സംരക്ഷിക്കണം. ക്വാറികളും വന്‍ വ്യവസായങ്ങളും അനുവദിക്കരുതെന്നും ട്രിബ്യൂണല്‍ ഉത്തരവിട്ടു. അന്തിമവിജ്ഞാപനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും കേന്ദ്രത്തോട് ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച് കേരളത്തിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. കേരളം പരിസ്ഥിതി ലോല പ്രദേശങ്ങള്‍ പുനര്‍നിര്‍ണയിച്ച പശ്ചാത്തലത്തിലാണിത്.