Connect with us

National

കാശ്മീര്‍ വിഷയം: നവാസ് ഷെരീഫിന് ഇന്ത്യയുടെ മറുപടി

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മുകാശ്മീര്‍ പ്രശ്‌നത്തെ കുറിച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസ്താവനയെ തള്ളി ഇന്ത്യ. കാലങ്ങളായി നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥിതിക്ക് അനുസരിച്ചാണ് കശ്മീരിലെ ജനങ്ങള്‍ തീരുമാനമെടുത്തത് എന്ന് മറുപടി നല്‍കി കൊണ്ടാണ് ഇന്ത്യ നവാസ് ഷെരീഫിന്റെ വാദങ്ങളെ തള്ളിയത്. ആഗസ്റ്റില്‍ നടക്കേണ്ടിയിരുന്ന സെക്രട്ടറി തല ചര്‍ച്ചകളെ ഇന്ത്യ റദ്ദാക്കിയതിനെയും നവാസ് ഷെരീഫ് വിമര്‍ശിച്ചിരുന്നു. സമാധാന ചര്‍ച്ചകള്‍ അറിയിപ്പ് കൂടാതെ ഇന്ത്യ നിര്‍ത്തിവെച്ചതിനാണ് യുഎന്‍ പൊതുസഭയില്‍ നവാസ് ഷെരീഫിന്റെ വിമര്‍ശനമുന്നയിച്ചത്. വിദേശകാര്യ-സെക്രട്ടറിതല ചര്‍ച്ചകള്‍ നടക്കാത്തതില്‍ ഞങ്ങള്‍ നിരാശരാണ്. ഇതിലൂടെ വലിയൊരു അവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയതെന്നും ഷെരീഫ് കുറ്റപ്പെടുത്തിയിരുന്നു.