National
ചീഫ് ജസ്റ്റിസായി എച്ച് എല്‍ ദത്തു ചുമതലയേറ്റു
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എച്ച് എല്‍ ദത്തു ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങല്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. ആര്‍ എം ലോധയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. 2015 ഡിസംബര്‍ രണ്ട് വരെയാണ് ദത്തുവിന്റെ കാലാവധി. 2008 ഡിസംബറിലാണ് സുപ്രീംകോടതി ജഡ്ജിയായത്. കേരളത്തിലും ഛത്തീസ്ഗഢിലും ചീഫ് ജസ്റ്റിസായിരുന്നു അദ്ദേഹം. ഇന്ത്യയുടെ 42ാമത് ചീഫ് ജസ്റ്റിസാണ് എച്ച് എല്‍ ദത്തു.
ടു ജി സ്‌പെക്ട്രം അഴിമതിക്കേസ് ദത്തുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു പരിഗണിച്ചത്. കര്‍ണാടകയിലെ ബെല്ലാരി സ്വദേശിയാണ്.
---- facebook comment plugin here -----