Ongoing News
ആരാധകര്‍ക്ക് ആവേശമായി സച്ചിന്‍ കൊച്ചിയില്‍

കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൊച്ചിയിലെത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ സച്ചിന്റെ ടീമായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ്‌സിയും തീം സോങ്ങും പ്രകാശനം ചെയ്യുന്നതിനാണ് സച്ചിനെത്തിയത്. രാവിലെ 8.30ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സച്ചിനെത്തിയത്.
സച്ചിനെ ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. ഇന്ന് ഉച്ചക്ക് ശേഷം നടക്കുന്ന ചടങ്ങില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ തീം സോങ്ങും ജഴ്‌സിയും പ്രകാശനം ചെയ്യും.
---- facebook comment plugin here -----