Connect with us

Ongoing News

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറയ്ക്കും

Published

|

Last Updated

ന്യൂഡല്‍ഹി: സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്ന് 9 ആക്കാന്‍ നീക്കം. ഇതു സംബന്ധിച്ച് ധനമന്ത്രാലയം പെട്രോളിയം മന്ത്രാലയത്തിന് ശിപാര്‍ശ നല്‍കി. സബ്‌സിഡി ചെലവ് കൂടിയത് കൊണ്ടാണ് എണ്ണം കുറയ്ക്കുന്നതെന്നാണ് വിശദീകരണം.
കഴിഞ്ഞ യുപിഎ സര്‍ക്കാറും സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയായിരുന്നു.

Latest