Connect with us

National

ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രി വാജ്‌പേയിയെന്ന് അദ്വാനി

Published

|

Last Updated

അഹമ്മദാബാദ്: വാജ്‌പേയിയേയും നരേന്ദ്രമോദിയേയും പ്രശംസിച്ച് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി. വാജ്‌പേയിയെ പോലൊരു പ്രധാനമന്ത്രിയെ രാജ്യം കണ്ടിട്ടില്ലെന്ന് എല്‍ കെ അദ്വാനി പറഞ്ഞു. അദ്ദേഹത്തിന് ലഭിച്ച ആദരവ് മറ്റൊരാള്‍ക്കും നേടാനാകില്ലെന്നും അദ്വാനി പറഞ്ഞു.
നരേന്ദ്രമോദി നല്ല കഴിവുള്ളയാളാണെന്നതില്‍ സംശയമില്ല. അദ്ദേഹം  ഉത്തരവാദിത്വത്തോടെ തന്റെ കടമ നിര്‍വഹിക്കുന്നുണ്ട്. രാജ്യത്തിന്റെ മുഴുവന്‍ പിന്തുണ നേടിയ മോദി ഇപ്പോള്‍ ലോകത്തിന്റെയും പിന്തുണ നേടുകയാണ്. കാര്യക്ഷമതയുള്ള ഭരണത്തിന് ലോക പിന്തുണ ആവശ്യമാണ്. അത് നേടുന്നതില്‍ നരേന്ദ്രമോദി വിജയിച്ചിട്ടുണ്ട്. മോദിയുടെ പ്രവര്‍ത്തനത്തില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്വാനി പറഞ്ഞു. അഹമ്മദാബാദില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്വാനി.

---- facebook comment plugin here -----

Latest